ad
Deshabhimani

ജ്വലിക്കും വി എസ്‌ ഓർമകൾ; ദിനാചരണം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 12:30 AM | 1 min read

തിരുവനന്തപുരം

ജനഹൃദയങ്ങളിലെ വിപ്ലവസൂര്യൻ വി എസ്‌ അച്യുതാനന്ദന്റെ പോരാട്ട സ്‌മരണകളുമായി ഒന്നാം ഓർമദിനം ചൊവ്വാഴ്ച ആചരിക്കും. ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികൾ സിപിഐ എം ബ്രാഞ്ച്‌, ലോക്കൽ, ഏരിയ തലങ്ങളിൽ സംഘടിപ്പിക്കും. രാവിലെ പതാകയുയർത്തി വി എസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തും. കാട്ടായിക്കോണം വി ശ്രീധർ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ അനുസ്‌മരണ സമ്മേളനം ചേരും. മുതിർന്ന പാർടി അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. ചൊവ്വ വൈകിട്ട് നാലിന് വടശേരിക്കോണം ജങ്‌ഷനിലെ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്‌മരണ സമ്മേളനങ്ങൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home