ad
Deshabhimani

വി എസ് അച്യുതാനന്ദന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

V.S. Achuthanandan inaugurated

വി എസ് അച്യുതാനന്ദന്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:19 AM | 1 min read

കിളിമാനൂര്‍

സിപിഐ എം കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി എസ് അച്യുതാനന്ദന്റെ ഓര്‍മദിനത്തില്‍ വി എസ് അച്യുതാനന്ദന്‍ പെയിന്‍ ആൻഡ്‌ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുളിമാത്ത് പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെ വാര്‍ഡ‍ുകളിലെയും 18 മുതല്‍ 20 വരെ വാര്‍ഡുകളിലെയും നിര്‍ധനരോഗികള്‍ക്ക് കനിവും കാരുണ്യവും എത്തിക്കുക എന്നതാണ് പാലിയേറ്റീവ് കെയര്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പാലിയേറ്റീവ് കിടപ്പുരോഗികളെ വീടുകളില്‍ പോയി പരിചരിക്കലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും വി എസ് അനുസ്‌മരണപ്രഭാഷണവും മുതിര്‍ന്ന സിപിഐ എം നേതാവ് ആനാവൂര്‍ നാഗപ്പന്‍ നിർവഹിച്ചു. പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് എസ് അശോകന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി പി മുരളി, മടവൂര്‍ അനില്‍, ശ്രീജ ഷൈജുദേവ്, ഒ എസ് അംബിക എംഎല്‍എ, തട്ടത്തുമല ജയചന്ദ്രന്‍, എൻ സലിന്‍, വി ബിനു, കെ വത്സലകുമാര്‍, ‌ടി എന്‍ വിജയന്‍, സിബി ആര്‍ അഷ്റഫ്, ശ്രീജ ഉണ്ണിക്കൃഷ്ണന്‍, എസ് വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home