യുകെഎഫ് കോളേജിൽ ‘വിദ്യോദയം 2k26'

പാരിപ്പള്ളി യുകെഎഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച "വിദ്യോദയം 2k26" മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
വർക്കല
പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ ‘വിദ്യോദയം 2k26' മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഓട്ടോണമസ് പദവിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിടെക്, എംടെക്, ഡിപ്ലോമ വിദ്യാർഥികളുടെ പ്രവേശനോത്സവവും നടന്നു. ചെയർമാൻ ഡോ. എസ് ബസന്ത് അധ്യക്ഷനായി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് മുഖ്യപ്രഭാഷണം നടത്തി. യുകെഎഫ് സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ലോഗോ ഫിൻലൻഡിലെ ടാംപെരെ കേന്ദ്രീകരിച്ച് സ്ഥാപിച്ച ഐഫോർ ടെക്‌നോളജീസിന്റെ ഫൗണ്ടർ പ്രിൻസിപ്പൽ ഡോ. ഉമർ സലിം പ്രകാശിപ്പിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി എം രാജേഷ്, കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ആനി എബ്രഹാം, കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ സിറിയക് ജോർജ് മമ്പാലം, ടാറ്റാ എലക്‌സി തിരുവനന്തപുരം സെന്റർ ഹെഡ് വി ശ്രീകുമാർ, കോളേജ് ഡയറക്ടർ അമൃത പ്രശോഭ്, ട്രഷറർ ലൗലി ബസന്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, അക്കാദമിക് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ ജി ശർമ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വി എൻ അനീഷ്, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ജിതിൻ ജേക്കബ്, ഡോ. ബി ലതാകുമാരി, പ്ലേസ്‌മെന്റ് ഡയറക്ടർ ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രൺ എ സുന്ദരേശൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ഡോ. സുജ എസ് നായർ, പ്രൊഫ. അഞ്ജലി, പ്രൊഫ. അഖിൽ ജെ ബാബു എന്നിവർ സംസാരിച്ചു.










0 comments