വെട്ടുകാട് തിരുനാളിന് കൊടിയേറി

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം
തിരുവനന്തപുരം
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാളിന് കൊടിയേറി. വെള്ളി വൈകിട്ട് 4.30ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ഇടവക വികാരി ഡോ. വൈ എം എഡിസണ്‍ കൊടിയേറ്റ് നടത്തി. എംഎൽഎമാരായ വി ജോയി, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സെറാഫിൻ ഫ്രെഡി, അയറിൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ഫാ. ഹെറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു. തുടര്‍ന്ന് ഒമ്പതിന് റവ. ഡോ ലെനിന്‍ രാജിന്റെ കാര്‍മികത്വത്തില്‍ തമിഴ് ദിവ്യബലി. ഫാ. അരുണ്‍ വചനസന്ദേശം നൽകി. സമാപനദിവസമായ 23ന് രാവിലെ അഞ്ചിനും 7.30നും 9.30നും പകൽ മൂന്നിനും ദിവ്യബലിയുണ്ടാകും. രാവിലെ 6.30ന് തമിഴിലും 8.30ന് ജര്‍മനിയിലും 11.30ന് ഇംഗ്ലീഷിലും ഉച്ചയ്ക്ക് ഒന്നിന് ലത്തീന്‍ ഭാഷയിലും ദിവ്യബലിയുണ്ടാകും.









0 comments