Deshabhimani

അഭിമുഖം തടസ്സപ്പെടുത്തി

വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിൽ കോൺഗ്രസിന്റെ തമ്മിലടി ​

abhimukham,.jpg
വെബ് ഡെസ്ക്

Published on Nov 24, 2026, 12:06 AM | 1 min read

വിളപ്പിൽ

പണം വാങ്ങി ഇഷ്ടക്കാരെ നിയമിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ​വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിൽ കോൺഗ്രസുകാരുടെ കൈയാങ്കളി. വിവിധ തസ്തികകളിലേക്കുള്ള കരാര്‍ നിയമനങ്ങളുടെ അഭിമുഖത്തിലാണ് കോണ്‍ഗ്രസുകാരുടെ തമ്മിലടി. മുന്‍ ഭരണസമിതി നിയമിച്ച കരാര്‍ ജീവനക്കാരെ ഒഴിവാക്കരുത് എന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലാണ് അഭിമുഖം നടക്കുന്നയിടത്തേക്ക് ഇടിച്ചുകയറി പ്രശ്നമുണ്ടാക്കിയത്. മണ്ഡലം പ്രസിഡന്റുമാരായ എം എസ്‌ വിമൽ കുമാർ, കട്ടയ്ക്കോട് തങ്കച്ചൻ, തോപ്പിൽ ശശിധരൻ, ഡിസിസി അംഗങ്ങളായ കടുക്കാമൂട് മനോഹരൻ, റോബർട്ട്‌, വാളിയറ ഷാജി എന്നിവരാണ് ആക്രമണം നടത്തിയത്. ഹെൽത്ത് ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ്‌, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിലേക്കായിരുന്നു അഭിമുഖം. നിരവധി ഉദ്യോഗാർഥികൾ പങ്കെടുക്കാൻ എത്തിയിരുന്നു. അഭിമുഖം തടസ്സപ്പെട്ടതോടെ പങ്കെടുക്കാൻ എത്തിയവരും പ്രതിഷേധിച്ചു. തസ്തികയില്‍ പണംവാങ്ങി ഇരുവിഭാഗവും ആളുകളെ നിയമിക്കാന്‍ ശ്രമിച്ചിട്ട്, വിളിച്ചുവരുത്തി നാടകം കളിക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. അഭിമുഖം താൽക്കാലികമായി നിർത്തിവച്ചു. പുതുക്കിയ തീയതി അറിയിക്കുമെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ചെറുവക്കോണം ഡി സത്യൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home