Deshabhimani

1250 രൂപയ്‌ക്ക്‌ എസി മുറി

ജില്ലാ ആശുപത്രിയിലെ ഡീലക്‌സ്‌ പേവാർഡ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 24, 2026, 03:00 AM | 1 min read

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിൽ 10 എ സി ഡീലക്സ് പേ വാർഡുകൾ പ്രവർത്തനം തുടങ്ങി. 1250 രൂപ നിരക്കിൽ വലുപ്പമുള്ള മുറികൾ ലഭിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുഖകരമായ ആശുപത്രിവാസം ഉറപ്പാക്കുന്ന വാർഡിൽ ടിവിയും സ‍ൗകര്യപ്രദമായ കിടക്കകളും മറ്റ്‌ സ‍ൗകര്യങ്ങളുമുണ്ട്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ ടി ഷബ്ന അധ്യക്ഷയായി. കിഫ്ബി അനുവദിച്ച 63 കോടി രൂപയുടെ സമുച്ചയത്തിലാണ്‌ പേവാർഡുകൾ സജ്ജമാക്കിയത്‌. 13 നോൺ എസി മുറികൾ ഉടൻ തുറക്കും. ആകെ 23 പേ വാർഡുകളാണ് പദ്ധതിയിലുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിലെ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സും ഉടൻ തുറക്കും. ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി ചെയർമാൻമാരായ പി രവീന്ദ്രൻ, എ പ്രദീപൻ, അംഗങ്ങളായ സി കെ മുഹമ്മദ് അലി, ജോർജ് ജോസഫ്, കെ അനുശ്രീ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ഡിഎംഒ ഡോ. ആർ വിവേക് കുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, വി എസ് ഹേന, എ എച്ച് ബീഗം ജാസ്മിൻ, ഡോ. സുമിൻ മോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home