ഇന്ന് പെരിയ തുടക്കം

പെരിയ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിയും. കലോത്സവത്തിന്റെ വിളംബരമായി തിങ്കളാഴ്ച വൈകിട്ട് കലവറ നിറയ്ക്കൽ-, സാംസ്കാരികഘോഷയാത്ര നടത്തി. കലോല്സവനഗരിയില്നിന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകന്പടിയോടെ ആരംഭിച്ച ഘോഷയാത്ര വടക്കേക്കര,- പെരിയബസാര്‍, പെരിയ ടൗണ്‍ എന്നിവിടങ്ങളിലൂടെ പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തി. ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കെ നീലകണ്ഠന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വൈസ് പ്രസിഡന്റ് കെ കെ സോയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത, സംഘാടകസമിതി ഭാരവാഹികള്‍, പിടിഎ, മദര്‍പിടിഎ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വംനല്കി. കലോത്സവത്തിന്റെ പാലുകാച്ചല്‍ കെ നീലകണ്ഠന് എംഎല്‍എ നിര്‍വഹിച്ചു. ചൊവ്വ രാവിലെ 10ന് ഭിന്നശേഷി കലാമേള കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനംചെയ്യും. സ്റ്റേജിതര മത്സരങ്ങളും നടക്കും. സ്റ്റേജിനമല്സരങ്ങള് ബുധനാഴ്ച ആരംഭിക്കും. 26ന് വൈകിട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എം പി കലോത്സവം ഉദ്ഘാടനംചെയ്യും. 28വരെയുള്ള രാപ്പകലുകള്‍ ഇനി വിവിധ കലാപ്രകടനങ്ങളാൽ ശബ്ദമുഖരിതമാകും. ഏഴ് ഉപജില്ലകളില്‍നിന്ന് വിജയികളായെത്തുന്ന 5100 പ്രതിഭകള്‍ 13 വേദികളിലായി തങ്ങളുടെ കലാമികവുകള്‍ പ്രകടിപ്പിക്കും. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 300 മല്സരയിനങ്ങളാണുണ്ടാവുക.








0 comments