ശാസ്ത്രമേളയിൽ മിന്നിയ താരങ്ങൾക്ക് ആദരം

കണ്ണൂര്‍ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഒന്നാംസ്ഥാനം നേടിയ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർഥികളെയും മികച്ച വിജയം നേടിയ സ്കൂളുകളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ, രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് സ്കൂൾ എന്നിവയ്ക്ക് ട്രോഫികളും സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ടി ഒ മോഹനൻ എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, കോർപ്പറേഷൻ കൗൺസിലർ സോന ജയറാം, ജില്ലാ പഞ്ചായത്തംഗങ്ങളായ പി രവീന്ദ്രൻ, എ പ്രദീപൻ, രജനി മോഹൻ, ബോബി എണ്ണച്ചേരി, ബേബി തോലാനി എന്നിവർ സംസാരിച്ചു.








0 comments