Deshabhimani

വേളി–കഠിനംകുളം ബോട്ട് സർവീസ് തുടങ്ങി

വേളിയിൽനിന്ന് ആരംഭിച്ച കഠിനംകുളം കായൽവരെയുള്ള പാസഞ്ചർ കം ടൂറിസം ബോട്ട്

വേളിയിൽനിന്ന് ആരംഭിച്ച കഠിനംകുളം കായൽവരെയുള്ള പാസഞ്ചർ കം ടൂറിസം ബോട്ട്

വെബ് ഡെസ്ക്

Published on Oct 01, 2026, 12:03 AM | 1 min read

തിരുവനന്തപുരം ​

വേളിയിൽനിന്ന് ആരംഭിച്ച് കഠിനംകുളം കായൽവരെയുള്ള പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന് തുടക്കമായി. മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു. പാർവതി പുത്തനാറിലൂടെ വേളിയിൽനിന്ന് ആരംഭിച്ച് കഠിനംകുളം കായൽവരെയും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് ജലഗതാഗതവകുപ്പ് തുടക്കമിട്ടത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു വശത്തേയ്ക്ക് 14 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയമെടുക്കും. ദിവസേന രാവിലെ 9 മുതൽ പകൽ ഒന്നുവരെ, 2.30 മുതൽ വൈകിട്ട് 6.30 വരെ എന്നിങ്ങനെ രണ്ട് സർവീസുകളാണുള്ളത്. ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയശേഷം വിനോദസഞ്ചാരികൾക്കായി 30 മിനുട്ട്‌ കായൽക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കും. തിരികെ കഠിനംകുളം ജെട്ടിയിലെത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലുള്ള യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കും. സാധാരണ യാത്രക്കാർക്ക് വേളിയിൽനിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽനിന്ന് കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽനിന്ന് കഠിനംകുളത്തേക്ക് നേരിട്ട് 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിനോദസഞ്ചാരികൾക്ക് വേളിയിൽനിന്ന് കഠിനംകുളത്തുപോയി തിരികെ വരുന്ന റൗണ്ട് ട്രിപ്പിന് 400 രൂപയാണ് ചെലവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home