Deshabhimani

ഹോസ്റ്റലിന്‌ തീയിടാൻ ശ്രമം; ചൂട്ടുപിടിച്ച്‌ പൊലീസ്‌

വിദ്യാർഥികളെ നേരിടാൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പാഞ്ഞെത്തുന്ന പൊലീസ്‌

വിദ്യാർഥികളെ നേരിടാൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പാഞ്ഞെത്തുന്ന പൊലീസ്‌

വെബ് ഡെസ്ക്

Published on Oct 01, 2026, 12:47 AM | 1 min read

തിരുവനന്തപുരം

മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വഴിയിൽ തടയുകയും കോൺഗ്രസ്‌ ഓഫീസുകൾ ആക്രമിക്കുകയും ചെയ്യുന്ന ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധിക്കാതെ കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വിദ്യാർഥികളെ ആക്രമിക്കുന്നത്‌ പാപ്പരത്തം. യുഡിഎഫ്‌ സർക്കാർ കേരളത്തിന്‌ സമ്മാനിച്ച ലോഡ്‌ ഷെഡിങ്‌ സമയത്താണ്‌ സംസ്ഥാനത്തെ മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത്‌ കോൺഗ്രസുകാർ യ‍ൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കയറി തീയിട്ടുനശിപ്പിക്കാൻ ശ്രമിച്ചത്‌. വിവിധ രാഷ്‌ട്രീയ അനുഭാവമുള്ള വിദ്യാർഥികൾ പഠനശേഷം അന്തിയുറങ്ങുന്ന സ്ഥലത്താണ്‌ മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ യൂത്ത്‌ കോൺഗ്രസുകാർ ആക്രമണം നടത്തിയത്‌. ഇഷ്‌ടിക‍, കരിങ്കല്ല്‌, ബിയർ കുപ്പികൾ തുടങ്ങിയവ കൈയിൽകരുതിയാണ്‌ മന്ത്രിയുടെ സംഘമെത്തിയത്‌. ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചുകയറി, തീപ്പന്തം ഉപയോഗിച്ച്‌ തീയിടാനുള്ള ശ്രമത്തെ ഉള്ളിലുണ്ടായിരുന്ന വിദ്യാർഥികൾ പ്രതിരോധിച്ചതോടെ, ഇവരെ ആക്രമിക്കാൻ പൊലീസ്‌ ഇരച്ചുകയറുകയായിരുന്നു. യൂത്ത്‌ കോൺഗ്രസുകാർക്ക്‌ സംരക്ഷണമൊരുക്കുകയും ഹോസ്റ്റലിലെ വിദ്യാർഥികളുടെ തലയടിച്ച്‌ തകർക്കുകയുമായിരുന്നു. ‘യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരാണെങ്കിൽ ആക്രമിക്കാൻ പൊയ്‌ക്കോ, അല്ലെങ്കിൽ മാറിപ്പോ’ എന്ന നിലപാടാണ്‌ പൊലീസ്‌ വഴിയാത്രക്കാരോടുൾപ്പെടെ സ്വീകരിച്ചത്‌. ആക്രമണം തടയുന്നതിനുപകരം അക്രമികളായി മാറുന്ന പൊലീസിനെയാണ്‌ ബുധൻ രാത്രി തലസ്ഥാനത്ത്‌ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home