അഭിഭാഷകർ പ്രതിഷേധിച്ചു

കൊല്ലം
മഞ്ചേരി കോടതിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ അഭിഭാഷകനെ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഭീഷണിപ്പെടുത്തിയതിനെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊല്ലം യൂണിറ്റ് പ്രതിഷേധിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഓച്ചിറ എൻ അനിൽകുമാർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ ബി ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി ബി ദീപു, കെ ബി മഹേന്ദ്ര, വി വിനോദ്, സരിത മണലിൽ, ആർ എസ് നിത്യ, അമൽ മേനോൻ എന്നിവർ സംസാരിച്ചു.









0 comments