print edition വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കമായി; വർധിതവീര്യത്തോടെ ജനങ്ങൾക്കൊപ്പം

സിപിഐ എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കോവളം : വർധിതവീര്യത്തോടെ ജനകീയപോരാട്ടങ്ങൾ ഏറ്റെടുക്കുന്നതിനും ആത്മവിശ്വാസത്തോടെ തുടർപ്രവർത്തന പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി ചേരുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ആവേശത്തുടക്കം. കോവളം ഏരിയ കമ്മിറ്റി ഓഫീസായ ഇ കെ നായനാർ സ്‌മാരക മന്ദിരത്തിൽ യോഗത്തിനു മുന്നോടിയായി മുതിർന്ന നേതാവ് കോലിയക്കോട് എൻ കൃഷ്‌ണൻ നായർ പതാക ഉയർത്തി.
കോടിയേരി ബാലകൃഷ്‌ണൻ ഹാളിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിൽ സി അജയകുമാർ അധ്യക്ഷനായി. പി എസ് ഹരികുമാർ സ്വാഗതം പറഞ്ഞു. സി അജയകുമാർ അധ്യക്ഷനായ പ്രസീഡിയമാണ് യോഗം നിയന്ത്രിക്കുന്നത്.
ബി സത്യൻ, വി എസ് ശ്യാമ എന്നിവർ അംഗങ്ങളാണ്. ബി പി മുരളി, സി ലെനിൻ, എം ജി മീനാംബിക, ശ്രീജ ഷൈജുദേവ് എന്നിവരുൾപ്പെട്ട മിനിറ്റ്‌സ് കമ്മിറ്റിയും എൻ രതീന്ദ്രൻ, ആർ രാമു, ഐ ബി സതീഷ്, ഷിജൂഖാൻ എന്നിവരുൾപ്പെട്ട പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു. എസ് പുഷ്പലത രക്തസാക്ഷി പ്രമേയവും കെ എസ് സുനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഏരിയ കമ്മിറ്റി, വർഗബഹുജന സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ 145 പേർ പങ്കെടുക്കുന്നു. പിണറായി വിജയൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി ജോയി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഉച്ചയ്‌ക്കുശേഷം ആരംഭിച്ച പൊതുചർച്ച മൂന്നു മണിക്കൂർ നീണ്ടു.
വ്യാഴം രാവിലെ ചർച്ച പുനരാരംഭിക്കും. ഉച്ചയ്‌ക്കുശേഷം സംസ്ഥാന, ജില്ലാ നേതൃത്വം ചർച്ചകൾക്ക് മറുപടി നൽകും. 14ന് പുത്തരിക്കണ്ടത്താണ് പൊതുസമ്മേളനം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ഡി കെ മുരളി, ഒ എസ് അംബിക, മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുക്കുന്നു.








0 comments