Deshabhimani

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സമ്മേളനം

പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക

ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ  ജില്ലാ സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 01:48 AM | 1 min read

കെ ലാലൻ നഗർ (മങ്കൊമ്പ്‌)

നിർമാണ മേഖലയിൽ പണിയെടുക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന്‌ ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക തൊഴിലാളികളുടെ തൊഴിൽ നിഷേധം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ആർ നാസർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ മഹേന്ദ്രൻ അധ്യക്ഷനായി. ബി ജിജിമോൻ രക്തസാക്ഷിപ്രമേയവും വി കെ ബൈജു അനുശോചനപ്രമേയവും ജില്ല സെക്രട്ടറി പി പി പവനൻ പ്രവർത്തന റിപ്പോർട്ടും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 
 സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം, ജനറൽ സെക്രട്ടറി പി ഗാനകുമാർ, സി പി ബ്രീവൻ, പി ടി പ്രദീപൻ, എ പി സജി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ എസ് അനിൽകുമാർ സ്വാഗതവും കൺവീനർ വി ആർ സജി നന്ദിയും പറഞ്ഞു.

എ മഹേന്ദ്രൻ പ്രസിഡന്റ്‌; 
പി പി പവനൻ സെക്രട്ടറി

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സമ്മേളനം 105 അംഗ ജനറൽ കൗൺസിലിനെയും 37 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി എ മഹേന്ദ്രൻ ( പ്രസിഡന്റ്‌), സി കുശൻ, പി ഷാജി മോഹൻ, കെ മോഹനൻ, ശോഭന ഉദയകുമാർ, എ ജി അനിൽകുമാർ, ആർ രവി (വൈസ് പ്രസിഡന്റുമാർ) പി പി പവനൻ (സെക്രട്ടറി) ബി ജിജിമോൻ, വി ആർ സജി, വി ജി മോഹനൻ, എസ് എം ഹുസൈൻ, വി കെ ബൈജു (ജോയിന്റ്‌ സെക്രട്ടറിമാർ) പി ടി പ്രദീപൻ (ട്രഷറർ) എന്നിവരെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home