Deshabhimani

റസ്റ്റോറന്റ് ഓൺ വീൽസ്‌

തീവണ്ടിയിലിരുന്ന്‌ ഭക്ഷണം കഴിക്കാം; ബോഗി എത്തി

Food

"റസ്റ്റോറന്റ് ഓൺ വീൽസ്‌' ഭക്ഷണശാലയ്‌ക്കായുള്ള ബോഗി കൊച്ചി തുറമുഖത്ത് ഹാള്‍ട്ട് ഭാഗത്ത് എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 01, 2026, 01:36 AM | 1 min read

മട്ടാഞ്ചേരി

തീവണ്ടി പാളത്തിൽ ബോഗികൾ ഭക്ഷണശാലയാക്കി റസ്റ്റോറന്റ് ഓൺ വീൽസ്‌ (തീവണ്ടി ഭക്ഷണശാല) കൊച്ചി തുറമുഖത്ത് ഒരുങ്ങുന്നു. ഇതിനായുള്ള ബോഗി ഇവിടെയെത്തിച്ചു.

കൊച്ചി തുറമുഖ കവാടത്തിൽ സംസ്ഥാന പാതയ്ക്കരികിൽ പഴയ ഹാൾട്ട് സ്റ്റേഷനോട് ചേർന്നാണ് തീവണ്ടി ഭക്ഷണശാല ഒരുങ്ങുന്നത്. റെയില്‍വേ സ്റ്റേഷന്റെ അതേ പ്രതീതിയോടെയാണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്‌. തനത് നാടൻ ഭക്ഷണങ്ങൾ, പ്രത്യേക വിഭവങ്ങൾ, മധുരപലഹാരങ്ങൾ, നാടൻ പാനീയങ്ങൾ എന്നിവയാണ് പ്രധാനമായും ഭക്ഷണശാലയിലുണ്ടാകുക.


പഴക്കംചെന്ന ബോഗികളുടെ പുനരുപയോഗം ലക്ഷ്യമിട്ടാണ്‌ ഇന്ത്യൻ റെയിൽവേ റസ്റ്റോറന്റ് ഓൺ വീൽസ്‌ ആരംഭിച്ചത്‌. വിനോദ സഞ്ചാരികളെ ആകർഷിക്കാനും കൂടുതൽ വരുമാനവും പ്രതീക്ഷിച്ചാണ്‌ പദ്ധതി. കരാർ അടിസ്ഥാനത്തിലായിരിക്കും ഭക്ഷണശാലയുടെ പ്രവർത്തനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home