കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകി
തൃക്കടവൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

കൊല്ലം
രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽനിന്ന് കാലാവധി കഴിഞ്ഞ മരുന്നു നൽകിയതിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നീരാവിൽ കളിയിൽ പുത്തൻവീട്ടിൽ ഹസന്റെയും സജീനയുടെയും മകൻ ഇവാൻ മാലിക്കിനാണ് ദുരനുഭവം. തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽനിന്ന് 2026 സെപ്തംബർ 30ന് കാലാവധി അവസാനിച്ച പാരസെറ്റമോൾ സിറപ്പാണ് നൽകിയത്. സമരത്തെ തുടർന്ന് സ്റ്റോർ കീപ്പർക്ക് വീഴ്ചപറ്റിയെന്നും നടപടിക്ക് ശുപാർശ ചെയ്യുമെന്നും ഹെൽത്ത് സൂപ്പർവൈസർ ഉറപ്പു നൽകി. അതോടെ സമരം അവസാനിപ്പിച്ചു. കുഞ്ഞിന് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം പനി വരുമ്പോൾ നൽകാനായി ഡോക്ടർ പാരസെറ്റമോൾ സിറപ്പ് നിർദേശിച്ചു. ആശുപത്രി ഫാർമസിയിൽനിന്ന് കാലാവധി തീർന്ന സിറപ്പാണ് നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി ആയുർവേദ ദിനാചരണംഅധികൃതർ നവംബർവരെ കാലാവധിയുള്ള മറ്റൊരു കമ്പനിയുടെ മരുന്നു നൽകി പ്രശ്‌നം ഒതുക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐ അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി ശരത് ബി ചന്ദ്രൻ, ജില്ലാ കമ്മിറ്റിഅംഗം എസ് സുമി, യു വിഷ്ണു, ബി അഖിൽദേവ്, എം മഹേഷ്, അനന്തു ശ്രീധർ, രാഹുൽ രാജേന്ദ്രൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വംനൽകി.









0 comments