Deshabhimani

സമ്പൂർണ ഹെൽമെറ്റ് സാക്ഷരത നേടി അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസ്

അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസിൽ സമ്പൂർണ ഹെൽമെറ്റ് സാക്ഷരത പ്രഖ്യാപന ചടങ്ങിനിടെ കുട്ടിക്ക്‌ ഹെൽമെറ്റ്‌ വച്ചു നൽകുന്ന കലക്ടർ ആനി ജൂല തോമസ്‌
വെബ് ഡെസ്ക്

Published on Oct 01, 2026, 01:39 AM | 1 min read

കൊല്ലം

സമ്പൂർണ ഹെൽമെറ്റ് സാക്ഷരത നേടിയ ജില്ലയിലെ ആദ്യ സ്‌കൂളായി അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസ്. ഇരുചക്രവാഹന യാത്രയിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണമെന്ന അവബോധം വളർത്താൻ ജില്ലാ ശിശുക്ഷേമ സമിതി ആവിഷ്കരിച്ച "കുട്ടികൾക്കും വേണം ഹെൽമെറ്റ്' പദ്ധതി ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് 1000 ഹെൽമെറ്റുകൾ കൈമാറി. സമ്പൂർണ ഹെൽമെറ്റ് സാക്ഷരത പ്രഖ്യാപനവും നടത്തി. കലക്ടർ ആനി ജൂല തോമസ് ചടങ്ങ്‌ ഉദ്ഘാടനംചെയ്തു. ബിജു ആർ നായർ അധ്യക്ഷനായി. ജോയിന്റ്‌ ആർടിഒ ആർ ശരത് ചന്ദ്രൻ ഹെൽമെറ്റ് വിതരണം ഉദ്ഘാടനംചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി എസിപി എസ് ഷാജി ഫ്ലാഗ് ഓഫ്ചെയ്തു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി ഷൈൻ ദേവ് പദ്ധതി വിശദീകരിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ ബി കൃഷ്ണകുമാർ, ഷീബ ആന്റണി, എൻ അജിത് പ്രസാദ്, കറവൂർ എൽ വർഗീസ്, ആർ മനോജ്, ബിന്ദു പ്രകാശ്, എസ് ഷെമി തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home