കെഎസ്‌യു ആക്രമണത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം

കെഎസ്‌യു ആക്രമണത്തിനെതിരെ മൂവാറ്റുപുഴയിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം
മൂവാറ്റുപുഴ
മൂവാറ്റുപുഴ നിർമല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുശേഷം എസ്എഫ്ഐ പ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ച കെഎസ്‌യു ക്രിമിനൽസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രകടനം നഗരംചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്നുചേർന്ന യോഗം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമൽ റെജി അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്, കെ ജി അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ എന്നിവർ സംസാരിച്ചു.









0 comments