Deshabhimani

print edition ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ; ഒത്തൊരുമിച്ച്‌ 
പ്രതിപക്ഷം

Ganesh

ഇന്ത്യ കൂട്ടായ്-മ യോഗത്തിൽ ഒമaർ അബ‍്ദുള്ള, മെഹ്ബൂബാ മുഫ്തി, എം എ ബേബി, ദീപാങ്കർ ഭട്ടാചാര്യ, തേജസ്വി യാദവ്, കപിൽ സിബൽ തുടങ്ങിയവർ

വെബ് ഡെസ്ക്

Published on Oct 01, 2026, 12:40 AM | 1 min read

ന്യൂഡൽഹി : ജനാധിപത്യത്തിന്റെ ജീവനാഡിയായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ പ്രതിപക്ഷ പാർടികളുടെ ഇന്ത്യാ കൂട്ടായ്‌മ. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന ഇന്ത്യാ കൂട്ടായ്‌മ യോഗത്തിനെത്തിയ നേതാക്കൾക്ക്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഹീനമായ തന്ത്രങ്ങൾക്കെതിരെ ഒരേ സ്വരമായിരുന്നു.


സിപിഐ എമ്മിനെ പ്രതിനിധീകരിച്ച്‌ ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ്‌ എം പി എന്നിവരാണ്‌ പങ്കെടുത്തത്‌. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ജയ്‌റാം രമേശ്‌, കെ സി വേണുഗോപാൽ എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചു. തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ മമതാ ബാനർജിയും യോഗത്തിനെത്തി.


പി സന്തോഷ്‌കുമാർ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ, രവി റായ്‌ (സിപിഐ എംഎൽ), ജോസ്‌ കെ മാണി (കേരളാ കോൺഗ്രസ്‌ എം), തേജസ്വി യാദവ്‌ (ആർജെഡി), ഹരേന്ദ്ര മാലിക്‌ (സമാജ്‌വാദി പാർടി), സുപ്രിയാസുലേ, പി സി ചാക്കോ (എൻസിപി–എസ്‌പി), ഒമർ അബ്‌ദുള്ള (നാഷണൽ കോൺഫറൻസ്‌), മെഹ്‌ബൂബാ മുഫ്‌തി (പിഡിപി), വൈക്കോ (എംഡിഎംകെ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്‌പി), സാദിഖലി ഷിഹാബ്‌ തങ്ങൾ (മുസ്ലീം ലീഗ്‌), തോൽ. തിരുമാവളവൻ (വിസികെ), ജി ദേവരാജൻ (ഫോവേർഡ്‌ ബ്ലോക്ക്‌), അഭിഷേക്‌ ബാനർജി (തൃണമൂൽ കോൺഗ്രസ്‌), ഫ്രാൻസിസ്‌ ജോർജ്‌ (കേരള കോൺഗ്രസ്‌ ജോസഫ്‌), മുതിർന്ന അഭിഭാഷകനും സ്വതന്ത്ര എംപിയുമായ കപിൽ സിബൽ തുടങ്ങിയവരുംപങ്കെടുത്തു.


ശിവസേന (യുബിടി) നേതാവ്‌ ഉദ്ധവ്‌ താക്കറെയും ജെഎംഎം നേതാവ്‌ ഹേമന്ത്‌ സോറനും ഓൺലൈനായി യോഗത്തെ അഭിസംബോധന ചെയ്‌തു. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ എസ്‌ഐആറിന്‌ മുന്പുണ്ടായിരുന്ന വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന്‌ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ​പ്രതിപക്ഷം ഭരണഘടനയുടെ സംരക്ഷകരാണെന്നും വോട്ടുകൊള്ളയിൽ പങ്കാളികളായ എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home