Deshabhimani

ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണം

എൽഡിഎഫ് പ്രതിഷേധ കൂട്ടായ‍്മ

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 12:45 AM | 1 min read

പാലക്കാട്‌

ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌-കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച എൽഡിഎഫ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ്‌ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ സുമലത മോഹൻദാസ്‌, കെ കുശലകുമാർ, വി മുരുകദാസ്‌, ഷ‍ൗക്കത്തലി, കാപ്പിൽ സെയ്‌തലവി, പി വി ബഷീർ, ശ്രീകുമാർ, സുനിൽ, സി കെ രാജേന്ദ്രൻ, കെ ശാന്തകുമാരി, എ പ്രഭാകരൻ എംഎൽഎ, ടി കെ ന‍ൗഷാദ്‌, വി പൊന്നുക്കുട്ടൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ ടി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു. എസ്‌ഐആർ നിർത്തിവയ്‌ക്കുക, വോട്ടർപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കിയവർക്ക് വോട്ടവകാശം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്‌ കൂട്ടായ്‌മ. എസ്ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരെയാണ്‌ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നിയമവിരുദ്ധമായി വെട്ടിമാറ്റിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഇല്ലാതാക്കി. കേന്ദ്ര സർക്കാരിനും ബിജെപിക്കും അവിഹിത നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home