നടപടി ദേശാഭിമാനി വാർത്തയെ തുടർന്ന്
മുഖ്യമന്ത്രി പങ്കെടുക്കില്ല; വിവാദമായപ്പോൾ സമഗ്ര രണ്ടാംഘട്ടം ഉദ്ഘാടനവേദി പാലക്കാട്ടുതന്നെ

ദേശാഭിമാനി വാർത്ത

സ്വന്തം ലേഖകൻ
Published on Oct 01, 2026, 12:43 AM | 1 min read
പാലക്കാട്
മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പാലക്കാട്ടെ വേദി മാറ്റിയ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ‘സമഗ്ര 2026'ന്റെ രണ്ടാംഘട്ടവായ്പ വിതരണോദ്ഘാടനം പാലക്കാട്ടുതന്നെ നടത്തും. വി ഡി സതീശന്റെ നിർബന്ധത്തിന് വഴങ്ങി വേദി മാറ്റിയത് ദേശാഭിമാനി വാർത്തയാക്കിയതോടെയാണ് നടപടി. സെപ്‌തംബർ 24ന് പരിപാടി നടത്താൻ സംഘാടകസമിതി രൂപീകരിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷമാണ് എറണാകുളത്തേക്ക് മാറ്റിയത്. ഉദ്‌ഘാടനത്തിന്റെ ഭാഗമായി സെപ്‌തംബർ ഒന്നിന് സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി കെ എ തുളസിയാണ് രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്‌തത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വി കെ ശ്രീകണ്ഠൻ എംപി ചെയർമാനായും ജില്ലയിലെ നിയമസഭാംഗങ്ങൾ വൈസ് ചെയർമാന്മാരായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു കൺവീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. ഒരുക്കം തകൃതിയായി നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരം വേദി മാറ്റി. സംഭവം വിവാദമായതോടെ പാലക്കാട്ടുതന്നെ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കില്ല. ഒക്ടോബര്‍ മൂന്നിന് പകൽ 11ന് പറളിയിലെ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്യും.









0 comments