Deshabhimani

നേതാക്കളെത്തി; റോഡ്‌ ഉപരോധിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,  
സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്,
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എല്‍ എസ് ലിജു, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വി കെ സനോജ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിൽ റോഡ്‌ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 12:50 AM | 1 min read

തിരുവനന്തപുരം

എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച്‌ സ്ഥലത്തെത്തിയ നേതാക്കൾ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുമുന്നിലെ റോഡ്‌ ഉപരോധിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയി, വി കെ സനോജ്‌ എംഎൽഎ, ആർ രാമു, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, ജില്ലാ പ്രസിഡന്റ്‌ വിജയ്‌ വിമൽ, സെക്രട്ടറി എം എ നന്ദൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി എസ്‌ ശ്യാമ, സെക്രട്ടറി എൽ എസ്‌ ലിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. മണിക്കൂറുകൾ പിന്നിട്ടശേഷവും വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായിരുന്നില്ല. പൊലീസ്‌ വാഹനത്തിൽ ആശുപത്രിയിലെത്തിക്കണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഉപരോധത്തിൽനിന്ന്‌ പിന്മാറില്ലെന്ന്‌ അറിയിച്ചു. ആശുപത്രിയിലേക്ക്‌ മാറ്റിയശേഷമാണ്‌ നേതാക്കൾ ഉപരോധസമരത്തിൽനിന്ന്‌ പിൻവാങ്ങിയത്‌. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരും സ്ഥലത്തെത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച്‌ വിദ്യാർഥികൾ ഡിസിസി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ റോഡ്‌ ഉപരോധിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home