സ്ഥലപരിമിതി
ആര്യങ്കോട് സ്റ്റേഷനിൽ പിടികൂടിയ വാഹനങ്ങൾ പാതയോരത്ത്

വെള്ളറട
ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സ്ഥലപരിമിതി ദുരിതമാകുന്നു. വിവിധ കേസുകളിലായി പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ല. വാഹനങ്ങൾ പാതയോരത്താണ് ഇട്ടിരിക്കുന്നത്. ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു. നിയമനടപടികൾ നീളുന്നതും ഭൂരിഭാഗം ഉടമകളും വാഹനം ഏറ്റെടുക്കാൻ വരാതെയും വാഹനങ്ങൾ കാടുകയറിയനിലയിലാണ്. റോഡരികിലും സ്റ്റേഷൻ പരിസരത്തും കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ ഇഴജന്തുക്കളുടെ താവളമായി. സ്റ്റേഷനിലെത്തുന്ന ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇഴജന്തുക്കൾക്കൊപ്പം തെരുവുനായ ശല്യവും രൂക്ഷമാണ്.











0 comments