ad
Deshabhimani

രാസവളത്തിന്റെ വിലവർധന 
പിൻവലിക്കണം: കർഷകസംഘം

കർഷകസംഘം പനത്തടി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 28, 2026, 03:00 AM | 1 min read

രാജപുരം രാസവളത്തിന്റെ വിലവർധന പിൻവലിക്കണമെന്ന് കർഷകസംഘം പനത്തടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ കർഷകവിരുദ്ധ നടപടികളുടെ തുടർച്ചയായി കാർഷിക വിളകൾക്ക് അത്യന്താപേക്ഷിതമായ രാസവളങ്ങളുടെ ലഭ്യത വലിയതോതിൽ കുറയുകയും വിപണിയിൽ വിലവർധന രൂക്ഷമാവുകയുംചെയ്തിട്ടുണ്ട് കാർഷിക മേഖലയിൽ ഇതിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി പരിഹരിക്കണം. പൈനിക്കര കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനംചെയ്തു. പി ഗംഗാധരൻ അധ്യക്ഷനായി. പി അപ്പക്കുഞ്ഞി രക്തസാക്ഷി പ്രമേയവും, ബാനം കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ ചന്ദ്രശേഖരൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി രാമചന്ദ്രൻ, ടി കോരൻ, യു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ ആർ ശശീന്ദ്രൻ പൂടംകല്ല് സ്വാഗതവും, ജോഷി ജോർജ് നന്ദി പറഞ്ഞു. ഭാരവാഹികൾ: പി ഗംഗാധാരൻ (പ്രസിഡന്റ്‌) പി എൽ ഉഷ, പി ദിലീപ്കുമാർ (വൈസ് പ്രസിഡന്റ്‌), ടി വേണുഗോപാൽ (സെക്രട്ടറി) എ സുകുമാരൻ, കെ മാധവൻ നായർ ( ജോയിന്റ്‌ സെക്രട്ടറി), പി അപ്പകുഞ്ഞി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home