ad
Deshabhimani

കീം പരീക്ഷാ ഫലം ഇവർ കാസർകോടിന്റെ അഭിമാന താരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 28, 2026, 03:00 AM | 1 min read

കാസർകോട്‌ കീം പരീക്ഷയിൽ ഉയർന്ന റാങ്കുനേടി ജില്ലയുടെ അഭിമാനമായി മൂന്നുപേർ. അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് കരിപ്പാടക്കന്‍ ഹൗസില്‍ സാരംഗ്‌ സുനിൽ, പെർള ബജകുഡ്‌ലു ശ്രീമഹാമ്മായ്‌ ഹ‍ൗസിൽ പി എം ഹേമന്ദ്‌റാം, മഞ്ചേശ്വരം അംഗഡിപദവ്‌ ‘ലവ്‌ലി നെസ്‌റ്റി’ൽ ആൻ മരിയ ജോയ്‌ എന്നിവരാണ്‌ താരങ്ങളായത്‌. വെള്ളിക്കോത്ത് കരിപ്പാടക്കന്‍ ഹൗസില്‍ കെ സുനില്‍കുമാറിന്റെയും പെരിയ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കെ സജിതയുടെയും മകനാണ്‌ സാരംഗ്. എഞ്ചിനീയറിങ്‌ പരീക്ഷയിൽ 86ാം റാങ്കാണ് കരസ്ഥമാക്കിയത്. ജില്ലയില്‍ സാരംഗാണ് ഒന്നാമന്‍. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. സ്കൂളിൽ അഞ്ചാംതരം പഠനം കഴിഞ്ഞ് പെരിയ ജവഹര്‍ നവോദയ സ്കൂളില്‍ പഠനം തുടര്‍ന്ന സാരംഗ്‌ കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെയാണ് എൻജിനീയറിങ്‌ പരീക്ഷയെഴുതിയത്. ഐഐടിയില്‍ സെലക്ഷന്‍ ലഭിച്ച സാരംഗ് അവിടെത്തന്നെ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. പാലക്കുന്ന് കേന്ദ്രീകരിച്ച് കേരള വിഷനില്‍ പ്രവര്‍ത്തിക്കുന്ന അച്ഛന്‍ കെ സുനില്‍കുമാര്‍ സിപിഐ എം തെക്കെ വെള്ളിക്കോത്ത് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. സഹോദരൻ സംവേദ് സുനില്‍ വെള്ളിക്കോത്ത് സ്കൂളില്‍ നാലാംതരം വിദ്യാര്‍ഥിയാണ്. കാസർകോട്‌ ഗവ. പോളിടെക്‌നിക്ക്‌ കോളേജിൽ അധ്യാപകനായ എം പുരന്തരയുടെയും സ്‌കൂൾ അധ്യാപികയായ കെ പൂർണിമയുടെയും മകനാണ്‌ ഹേമന്ദ്‌റാം. മദ്രാസ്‌ ഐഐടിയിലെ എൻജിനീയറിങ്‌ വിദ്യാർഥി പി എം ഗഗൻറാമാണ്‌ സഹോദരൻ. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്‌ പഠിക്കാനാണ്‌ ഹേമന്ദിന്റെ ആഗ്രഹം. എൻജിനീയറായ വി കെ ജോയിയുടെയും ബിജി ജോയിയുടെയും മകളാണ്‌ ആൻ മരിയ ജോയ്‌. ബിഫാമിൽ ജില്ലയിൽ ഒന്നാംറാങ്കുകാരിയാണ്‌. മഞ്ചേശ്വരം ഇൻഫാന്റ്‌ ജീസസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, മംഗളൂരു സെന്റ്‌ അലോഷ്യസ്‌ സ്‌കൂൾ എന്നിവിടങ്ങളിലാണ്‌ പഠിച്ചത്‌. ആർക്കിടെക്‌റ്റായ ഫ്രാങ്ക്‌ളിൻ വി ജോയിയാണ്‌ സഹോദരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home