ad
Deshabhimani

കേരള രജിസ്ട്രാറുടെ സസ്പെൻഷൻ

വിശദീകരണം നൽകാതെ 
വിസിയും സർവകലാശാലയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Dec 03, 2025, 12:00 AM | 1 min read

കൊച്ചി

സസ്പെൻഷൻ പിൻവലിക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തിട്ടും അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിശദീകരണം നൽകാതെ വെെസ് ചാൻസലറും സർവകലാശാലയും നടപടികൾ വെെകിപ്പിക്കുന്നു. സർവകലാശാലയും സിൻഡിക്കറ്റും വെെസ് ചാൻസലറും സത്യവാങ്മൂലം നൽകണമെന്ന് കഴിഞ്ഞയാഴ്ച കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച കേസ് വാദത്തിനെടുത്തപ്പോഴും നിർദേശം പാലിച്ചില്ല. തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് എതിർകക്ഷികളോട് വീണ്ടും വിശദീകരണം തേടിയത്. സിൻഡിക്കറ്റും വിശദീകരണം നൽകണം. വിശദീകരണം നൽകാതെ സസ്പെൻഷൻ പരമാവധി നീട്ടാനാണ് വിസി ശ്രമിക്കുന്നതെന്ന് കഴിഞ്ഞതവണ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം, മറ്റൊരു ബെഞ്ചിൽ സമാന വിഷയത്തിൽ സിൻഡിക്കറ്റ് നൽകിയ ഹർജി വിധിപറയാൻ മാറ്റിയതായി വിസിക്കുവേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. സസ്പെൻഷൻ കാലയളവിൽ ഹർജിക്കാരൻ ഫയലുകൾ ഒപ്പിട്ടെന്നും ആരോപിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർക്ക് താഴെയുള്ളവരെ സസ്പെൻഡ് ചെയ്യാൻമാത്രമേ വിസിക്ക് അധികാരമുള്ളൂവെന്നും രജിസ്ട്രാറെ നിയമിക്കുന്നതടക്കം സിൻഡിക്കറ്റിനാണ് അധികാരമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സിൻഡിക്കറ്റ് തീരുമാനമാണ് ബാധകമാകുക. സസ്പെൻഷൻ പിൻവലിക്കാൻ സിന്‍ഡിക്കറ്റ് യോഗം ചേർന്നാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കറ്റ് നൽകിയ മറ്റൊരു ഹർജി ജസ്റ്റിസ് വി ജി അരുൺ വിധിപറയാൻ മാറ്റിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home