മാനവീയം വീഥിയിൽ വയലാർ ഗാനസന്ധ്യക്ക് നാളെ തുടക്കം

തിരുവനന്തപുരം
വയലാർ രാമവർമ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി വയലാർ ഗാനസന്ധ്യ സംഗീത പരമ്പരയ്ക്ക് മാനവീയം വീഥിയിൽ ബുധനാഴ്‌ച തുടക്കമാകും. വൈകിട്ട് 6.30ന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. വയലാർ വർഷത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിക്കും. ജി ദേവരാജൻ ഫൗണ്ടേഷന്റെ ഏകോപനത്തിൽ ഗായകരായ കല്ലറ ഗോപൻ, ജി ശ്രീറാം, ബിജോയ് എം നായർ, രാജലക്ഷ്‌മി, അപർണ രാജീവ്, സരിത രാജീവ്, പി വിനീത, അനന്യ ബിജേഷ് എന്നിവർ വയലാർ ഗാനസന്ധ്യ അവതരിപ്പിക്കും. ഒക്‌ടോബർ 27 വരെയുള്ള ശനിയാഴ്‌ചകളിൽ വിവിധ സംഗീത സംഘടനകൾ ചേർന്ന് ഗാനസന്ധ്യ സംഘടിപ്പിക്കും.









0 comments