ad
Deshabhimani

വട്ടിയൂർക്കാവ് ജങ്ഷൻ വികസനം എൽഡിഎഫ്‌ ഇച്ഛാശക്തിയിൽ

വട്ടിയൂർക്കാവ് ജങ്‌ഷൻ, അനുബന്ധ റോഡുകൾ എന്നിവയുടെ വികസനം, വ്യാപാരികളുടെ പുനരധിവാസം തുടങ്ങിയവയുടെ ഉദ്‌ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. വി കെ പ്രശാന്ത്‌ സമീപം (ഫയൽചിത്രം)

വട്ടിയൂർക്കാവ് ജങ്‌ഷൻ, അനുബന്ധ റോഡുകൾ എന്നിവയുടെ വികസനം, വ്യാപാരികളുടെ പുനരധിവാസം തുടങ്ങിയവയുടെ ഉദ്‌ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. വി കെ പ്രശാന്ത്‌ സമീപം (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Sep 14, 2026, 12:22 AM | 1 min read

തിരുവനന്തപുരം

വട്ടിയൂർക്കാവ്‌ മണ്ഡലം നിവാസികളുടെ ദീർഘകാല ആവശ്യമായ ‘വട്ടിയ‍ൂർക്കാവ്‌ ജങ്‌ഷൻ വികസനം’ ആരംഭിക്കുന്നത്‌ മുൻ എംഎൽഎ വി കെ പ്രശാന്തിന്റെ ഇച്ഛാശക്തിയിൽ. 2019വരെ എംഎൽഎയായിരുന്ന കെ മുരളീധരൻ പദ്ധതിക്കുവേണ്ടി ഒന്നും ചെയ്‌തില്ല. വി കെ പ്രശാന്ത്‌ വിജയിച്ച്‌ ചുരുങ്ങിയ സമയംകൊണ്ട്‌ പദ്ധതിക്ക്‌ രൂപമാക്കി, സർക്കാരിന്‌ സമർപ്പിച്ച്‌ അനുമതി നേടിയെടുത്തു. ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിന്‌ 531 കോടി രൂപ കിഫ്‌ബിവഴി നേടിയെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വട്ടിയൂർക്കാവ് ജങ്‌ഷൻ, റോഡുകളുടെ വികസനം, വ്യാപാരികളുടെ പുനരധിവാസം എന്നിവ ഉദ്ഘാടനംചെയ്‌തു. പുനരധിവാസം ആവശ്യപ്പെട്ട 58 വ്യാപാരികൾക്കാണ്‌ ബജറ്റ് വഴി അനുവദിച്ച 9.25 കോടി ചെലവിൽ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home