ad
Deshabhimani

ഈ പാലവും കടന്ന് വട്ടിയൂര്‍ക്കാവില്‍

അക്കരെ ഇക്കരെയല്ല... കരതൊട്ട മൂന്നാണ്ട്

vattiyoorkavu

കുലശേഖരം പാലം

avatar
ആന്‍സ് ട്രീസ ജോസഫ്

Published on Mar 29, 2026, 10:49 PM | 1 min read

തിരുവനന്തപുരം

കടത്തുവള്ളത്തിനായി കാത്തുനിന്ന മണിക്കൂറുകള്‍. നഗരത്തിലെത്താന്‍ ചുറ്റിക്കറങ്ങേണ്ടിവന്ന 10 കിലോമീറ്റർ. അധികമകലെയല്ലാത്ത ഭൂതകാലത്തെ കറുത്ത ഓര്‍മകളാണിവ. കുലശേഖരം പാലം യാഥാർഥ്യമാകുംവരെയുള്ള പ്രദേശവാസികളുടെ ദുരിതാനുഭവങ്ങൾ. കരമനയാറിന് കുറുകെ നിര്‍മിച്ച കുലശേഖരം പാലം 2023 മാര്‍ച്ചിലാണ് നാടിന് സമർപ്പിച്ചത്. വട്ടിയൂര്‍ക്കാവ്, കാട്ടാക്കട നിയോജകമണ്ഡലങ്ങളിലെ ജനങ്ങളുടെ ദീർഘകാലാവശ്യമായിരുന്ന പാലം യാഥാര്‍ഥ്യമായതോടെ പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്ററോളം കുറഞ്ഞു. ഇരുകരകളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസും ആരംഭിച്ചു. കെ മുരളീധരന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ തറക്കല്ലിന്റെ പേരില്‍പ്പോലും തര്‍ക്കമുണ്ടായിരുന്ന പാലമാണ് വി കെ പ്രശാന്തിന്റെ കാര്യക്ഷമതയില്‍ നിര്‍മിച്ചുനല്‍കിയത്. "വെള്ളെക്കടവ്, കുണ്ടമണ്‍കടവ് പാലമൊക്കെ ചുറ്റിയാണ് തിരുവനന്തപുരത്തിനും നെടുമങ്ങാടിനും പേരൂര്‍ക്കടയ്ക്കും പോയിരുന്നത്. കുലശേഖരത്തെ സ്കൂളിലും ആശുപത്രിയിലും പോകണമെങ്കില്‍ കടത്തുവള്ളത്തെ ആശ്രയിക്കണം. ആറ്റിൽ വെള്ളം പൊങ്ങിയാല്‍ കടത്തുമുണ്ടാകില്ല. പാലം വന്നതോടെ ഇരുകരയും വികസിച്ചു'– പ്രദേശവാസി ഡി ലോറന്‍സ് പറയുന്നു. "ഒരു സന്ധ്യക്ക്‌ നോക്കുമ്പോള്‍ പ്രശാന്ത് ചങ്ങാടത്തില്‍ ഇക്കരെ വന്നേക്കുന്നു. പണിയെന്തായെന്ന്‌ അറിയാന്‍ വന്നതാണ്. ഐ ബി സതീഷും ഇതേപോലെയാണ്. ഇരുവരും നമ്മളുടെ വാക്കിനെ മതിക്കും. എടുത്തുചാട്ടവും ബഹളവും ഇല്ല. മരണവീട്ടിലൊക്കെ ഷോ കാണിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെപ്പോലെയല്ല. 24 മണിക്കൂറും നാടിനായി പ്രവര്‍ത്തിക്കുന്നവരാണിവർ'– അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home