ad
Deshabhimani

ആരൂർ ഗവ. എൽപിഎസിൽ വർണക്കൂടാരം

ആരൂര്‍ ഗവ. എല്‍പിഎസിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒ എസ് അംബിക എംഎല്‍എ നിര്‍വഹിക്കുന്നു

ആരൂര്‍ ഗവ. എല്‍പിഎസിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒ എസ് അംബിക എംഎല്‍എ നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 27, 2025, 03:16 AM | 1 min read

കിളിമാനൂര്‍

ആരൂർ ഗവ. എൽപിഎസിൽ ഒരുക്കിയ 30 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഒ എസ് അംബിക എംഎല്‍എ നിർവഹിച്ചു. വര്‍ണക്കൂടാരം, രണ്ട് ക്ലാസ് മുറികൾ എന്നിവയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് ബഹുനില മന്ദിരം നിർമിക്കാനുള്ള ഭരണാനുമതി ലഭിച്ചെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു. ​കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷനായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി മുഖ്യപ്രഭാഷകനായി. എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ. ബി നജീബ് പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി ബേബിസുധ , കെ ഗിരിജ, കൊട്ടറ മോഹൻകുമാർ, വി ഉഷാകുമാരി, എം ജയകാന്ത്, എ മുരളീധരൻ, ജി ബിന്ദു , ബിന്ദു ജോൺസ്, കെ നവാസ്, അനീഷ, ജി അമരീനാഥ്, കെ ഷീബ, ഡി ദിവ്യദാസ്, എം എസ് പ്രേമചന്ദ്രബാബു, ജിബിൻ ബി എസ് നായർ, ശശിധരൻ നായർ, ജി ശാലു, സി ജിന്‍സി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home