വികസനവഴിയിൽ 
വർക്കല

ബിഎം ആൻഡ്‌ ബിസിയിൽ നിർമാണം പൂർത്തിയായ 
വർക്കല - –-നടയറ–-- പാരിപ്പള്ളി റോഡ്

ബിഎം ആൻഡ്‌ ബിസിയിൽ നിർമാണം പൂർത്തിയായ 
വർക്കല - –-നടയറ–-- പാരിപ്പള്ളി റോഡ്

വെബ് ഡെസ്ക്

Published on Jul 11, 2025, 04:24 AM | 2 min read

വർക്കല

വർക്കല സമഗ്ര വികസനമെന്ന സർക്കാർ കാഴ്ചപ്പാടിനൊപ്പം പശ്ചാത്തല വികസനമൊരുക്കി വർക്കല മണ്ഡലം ഏറെ മുന്നിൽ. 192 കിലോമീറ്റർ റോഡാണ്‌ മണ്ഡലത്തിലുള്ളത്. 470 കോടി രൂപയുടെ വികസനം ഒമ്പതുവർഷത്തിനിടെ സാധ്യമാക്കി. തൊടുവേ പാലത്തിനും അപ്രോച്ച് റോഡിനുമായി കിഫ്‌ബി മുഖേന 10.46 കോടിയാണ് നിർമാണച്ചെലവ്. നടയറ–-- ശിവഗിരി റോഡിന്റെ നവീകരണവും പ്രദേശത്തിന്റെ വികസനത്തിന് ഗുണകരമാകും. വർക്കല ഭജനമഠം റോഡ്, ഞെക്കാട് -പനയറ–-- തച്ചോട് റോഡ്, മാവിൻമൂട്–-- പറകുന്ന് –28–-ാംമൈൽ റോഡ്, നാവായിക്കുളം–- പൈവേലികോണം റോഡ്, മടന്തം–-പച്ച–- കണിയാംകോണം റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചിരുന്നു. വെട്ടൂർ –-വിളബ്ഭാഗം റോഡ് നവീകരണം 3.5 കോടി, ഇടവ –-കാവുങ്കൽ–- ചീനകാവ് റോഡ് 25 ലക്ഷം, ഇലകമൺ–- കളത്തറ–- ഏലാതോട് സംരക്ഷണഭിത്തി നിർമാണവും റോഡ് നിർമാണവും 22 ലക്ഷം, കിഴക്കനേല മുള്ളഞ്ചാണി റോഡിന്‌ 12 ലക്ഷം എന്നിവയും അനുമതി ലഭിച്ച പദ്ധതികളാണ്. മടവൂർ പന്തളത്ത് വാതുക്കൽ–- - ചിറയിൽ വാതുക്കൽ റോഡിന് 16.77 ലക്ഷം, ചെമ്മരുതി –-വാളാഞ്ചിവിള –-അക്കരവിള റോഡിന് 21 ലക്ഷം, പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഇന്റർലോക്കും അനുബന്ധപ്രവൃത്തിക്കുമായി 22 ലക്ഷം, വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശന കവാടവും സെക്യൂരിറ്റി റൂമിനും 20 ലക്ഷം, ഇലകമൺ –-ഹരിഹരപുരം വയൽ റോഡിന് 30 ലക്ഷം, പള്ളിക്കൽ –-മുടിയക്കോണം അമ്പലം റോഡിന് 10.36 ലക്ഷം എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ കഴിയുന്നതോടെ ഇവയുടെ നിർമാണം പൂർത്തീകരിക്കുമെന്നും 1.87 കോടി ചെലവിൽ പുന്നമൂട് -–-വർക്കലക്ഷേത്രം റോഡ് നവീകരണം ദ്രുതഗതിയിൽ നടക്കുന്നതായും വിജോയി എംഎൽഎ അറിയിച്ചു. ചെമ്മരുതി പഞ്ചായത്തിൽ 5.2 കോടി വിനിയോഗിച്ച് വണ്ടിപുര -–കോവൂർ -–- കൊച്ചുവിള –പാളയംകുന്ന് -–-ആശ മെമ്മോറിയൽ –- മാവിള -–-പട്ടൻവിള റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചു. കാപ്പിൽ റെയിൽവേ അണ്ടർപാസേജിന് വർക്കല നഗരസഭ ബജറ്റിൽ 5.5 കോടിയും സംസ്ഥാന ബജറ്റിൽ ആറുകോടിയും വകയിരുത്തി. നടയറ പാലത്തിന് താഴെയുള്ള സ്ഥലം എങ്ങനെ ഉപയോഗിക്കാം എന്നത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home