ഡികെ എന്നാൽ ഓകെ

ഡി കെ മുരളി യുടെ റോഡ് ഷോ പനവൂരിൽ എത്തിയപ്പോൾ
തിരുവനന്തപുരം: സൗമ്യമായ പെരുമാറ്റവും ഇടപെടലുംകൊണ്ട് ജനഹൃദയങ്ങളിൽ ചേക്കേറിയ ഡി കെ മുരളി വീണ്ടും വാമനപുരത്ത് എൽഡിഎഫ് സ്ഥാനാർഥി. വിളിച്ചാൽ വിളിപ്പുറത്തുള്ള നാട്ടുകാരുടെ സ്വന്തം ഡികെ. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മണ്ഡലത്തിൽ 2000 കോടിയുടെ വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഗതാഗതക്കുരുക്കിന് പരിഹാരമായി വെഞ്ഞാറമൂട് ജങ്ഷനിൽ മേൽപ്പാലം നിർമാണം ആരംഭിച്ചത് ഡികെയുടെ ഇടപെടലിലൂടെയാണ്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1980–81ൽ കേരള സർവകലാശാല യൂണിയൻ കൗൺസിലറായി. ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2000–-05 കാലയളവിൽ പുല്ലമ്പാറ പഞ്ചായത്തംഗമായി. നിലവിൽ കർഷകസംഘം ജില്ലാ ട്രഷററും സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗവുമാണ്.
സിപിഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയംഗം, വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി, ജില്ലാകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ആർ - മായ, മക്കൾ: ബാലമുരളി, ഹരിമുരളി.
പുല്ലമ്പാറ, വട്ടയത്ത് ദാമോദരൻ നായരുടെയും ജഗദമ്മയുടെയും മകനായി കർഷക കുടുംബത്തിലാണ് ജനനം. നിലമേൽ എൻഎസ്എസ് കോളേജിൽനിന്ന് പ്രീഡിഗ്രിയും ചെമ്പഴന്തി എസ്എൻ കോളേജിൽനിന്ന് ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി പൂർത്തിയാക്കി. നെടുമങ്ങാട്, ആറ്റിങ്ങൽ കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.









0 comments