Deshabhimani

ഉദിയൻകുളങ്ങര ചന്ത നവീകരിക്കണം

Udiyankulangara market needs to be renovated

ഉദിയൻകുളങ്ങര ചന്ത

വെബ് ഡെസ്ക്

Published on Nov 04, 2026, 01:04 AM | 1 min read

പാറശാല

ദേശീയപാതയ്ക്ക് സമീപത്തെ ഉദിയൻകുളങ്ങര ചന്ത നവീകരിക്കാത്തതിൽ പ്രതിഷേധം ശക്തം. മഴക്കാലമായാൽ കച്ചവടക്കാർക്ക്‌ മലിനജലത്തിനു നടുവിൽ ഇരിക്കേണ്ടിവരുന്നു. യുഡിഎഫ്‌ നേതൃത്വത്തിലുള്ള ചെങ്കൽ പഞ്ചായത്തിനുകീഴിലെ ഉദിയൻകുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാർക്കറ്റിലെ ചെറുകിട കച്ചവടക്കാരാണ് പരാധീനതയുടെ നടുവിൽ നട്ടംതിരിയുന്നത്. മത്സ്യമാംസാദികളും പച്ചക്കറികളും വിൽക്കുന്ന മാർക്കറ്റിൽ ദിവസവും നൂറുകണക്കിന്‌ ആളുകളെത്തുന്നു. മഴക്കാലമായാൽ മീൻ, ഇറച്ചി കടകളിൽനിന്നുള്ള മാലിന്യം ഒഴുകിയിറങ്ങുന്നത് പച്ചക്കറിക്കച്ചവടക്കാരുടെ ഇടയിലേക്കാണ്. ഓടകളിൽ ഇരുന്നാണ് പലരും കച്ചവടം നടത്തുന്നത്. മലിനജലം ദേശീയപാതയിലേക്കും സമീപത്തെ കടകളിലേക്കും ഒഴുകിയെത്തുന്നു. പഞ്ചായത്ത്‌ അധികൃതർ ചന്ത നവീകരിക്കാൻ വർഷങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ലേലത്തുകയായി അമിതതുക ഈടാക്കുന്നു എന്ന പരാതിയുമുണ്ട്‌. പലർക്കും ജീവിക്കാൻ വേറെ മാർഗമില്ല. റോഡും ശോച്യാവസ്ഥയിലാണ്. ചന്തയ്‌ക്കുസമീപത്തായി അങ്കണവാടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, തൊഴിലുറപ്പ്‌ ഓഫീസ്, കെഎസ്ഇബി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നു. ദുർഗന്ധവും രാത്രിയിലെ തെരുവുനായശല്യവും രൂക്ഷമാണ്. പഞ്ചായത്ത്‌ ബജറ്റിൽ നവീകരിക്കാൻ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും പ്രാവർത്തികമാക്കുന്നില്ലെന്നാണ്‌ വിമർശം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

02

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

04

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

06

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
deshabhimani section

Recommended

Deshabhimani
Home