ad
Deshabhimani

ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി 
2 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 02:24 AM | 1 min read

നെടുമങ്ങാട്

ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. നെടുമങ്ങാട് പഴകുറ്റി സോണിവില്ലയിൽ രാഹുൽ (42), എറണാകുളം മട്ടാഞ്ചേരി ഇല്ലിക്കാപ്പറമ്പിൽ വീട്ടിൽ രാജ്മോഹൻ (30) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്മോഹന്റെ പക്കല്‍ 0.98 ഗ്രാം എംഡിഎംഎയും രാഹുലിന്റെ പക്കല്‍ 2.22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഇരുവരും മുമ്പും സമാന കേസുകളിലെ പ്രതികളാണ്. രാജ്മോഹൻ 20 വർഷം ശിഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും പിടിയിലായത്. രാഹുലിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസും രാജ്മോഹൻ കഴക്കൂട്ടം എക്സൈസിൽ ഹാഷിഷ് ഓയിൽ കേസുമുണ്ട്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അതുലിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡാൻസഫ് ടീമംഗങ്ങളായ സതികുമാർ, ഉമേഷ് ബാബു, രാജേഷ്, അഖിൽ എന്നിവരാണ് പ്രതികളെ പിടിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home