Deshabhimani

നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2026, 02:24 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ശനി രാത്രി ഏഴുമുതൽ 11.30 വരെയും ഞായർ രാവിലെ ഏഴുമുതല്‍ വെെകിട്ട്‌ ആറുവരെയും ഗതാഗത നിയന്ത്രണം. ശനി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് -ശംഖുംമുഖം,- ഓള്‍ സെയിന്റ്‌സ്‌, ചാക്ക, പേട്ട, -പള്ളിമുക്ക്, -പാറ്റൂര്‍-, ജനറല്‍ ആശുപത്രി,- ആശാന്‍ സ്ക്വയര്‍, -ബേക്കറി ജങ്‌ഷൻ, ഫ്ലെെഓവര്‍, -പനവിള, -കലാഭവന്‍മണി റോഡ്, -വിമന്‍സ് കോളേജ്, -ഗസ്റ്റ് ഹ‍ൗസ് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ്‌ അനുവദിക്കില്ല. ഞായർ വിമന്‍സ് കോളേജ്, -തെെക്കാട്‌, -തമ്പാനൂര്‍ ഫ്ലൈഓവര്‍-, പാളയം, -പവര്‍ഹ‍ൗസ് റോഡ്, -തകരപ്പറമ്പ് ഫ്ലൈ ഓവര്‍, -ശ്രീകണ്ഠേശ്വരം പാര്‍ക്ക്,- എസ്‌ പി ഫോര്‍ട്ട്,- മിത്രാനന്ദപുരം, -വാഴപ്പള്ളി റോഡിലും -അരിസ്റ്റോ ജങ്‌ഷന്‍ -മാരാര്‍ജി ഭവന്‍ റോഡിലും നോര്‍ക്ക ജങ്‌ഷന്‍-, സംഗീത കോളേജ് റോഡ്‌, വനിതാ കോളേജ്, വെള്ളയമ്പലം -ടിടിസി - ഗോള്‍ഫ് ലിങ്ക്സ് -ഉദയപാലസ് റോഡ്‌, തമ്പാനൂര്‍ ഫ്ലൈഓവര്‍, മോഡല്‍ സ്കൂള്‍ ജങ്‌ഷൻ, ജനറല്‍ ആശുപത്രി, ശംഖുംമുഖം -ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ്‌ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യരുത്‌. ഫോൺ: 047125 58731, 9497930055.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home