സിവിക് ഫസ്റ്റ്' ക്യാമ്പയിൻ തുടങ്ങി

'സിവിക് ഫസ്റ്റ്' ബോധവല്‍ക്കരണ ക്യാമ്പയിന്‍ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരള മീഡിയ അക്കാദമി പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "സിവിക് ഫസ്റ്റ്’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് ഉദ്ഘാടനം ചെയ്തു.
സിനിമ-–സീരിയൽ താരം അഞ്ജന അപ്പുക്കുട്ടൻ ക്യാമ്പയിൻ ലോഗോ പ്രകാശിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിദ്യാർഥികളായ ശ്രീഹരി രാജേഷ്, ആമിന പർവീൺ എന്നിവർ സംസാരിച്ചു. മാലിന്യസംസ്-കരണം, ട്രാഫിക് നിയമപാലനം, പൊതുസ്വത്ത് സംരക്ഷണം, സഹജീവികളോടുള്ള മര്യാദയോടെയുള്ള പെരുമാറ്റം തുടങ്ങി ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന പൗരകർത്തവ്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഡിജിറ്റൽ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, പോസ്റ്ററുകൾ, ഫ്ലാഷ്‌മോബുകൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തുന്ന ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ബോധവല്‍ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.








0 comments