ആശുപത്രി സേവനങ്ങളില്‍ ഏകോപിത എഐയുമായി ബിഎംഎച്ച് ഗ്രൂപ്പ്

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പും ഡീപ്ഇൻഫിനിറ്റി എഐ'യും തമ്മിലുള്ള ധാരണപത്രം ഒപ്പുവയ്‌ക്കുന്ന ചടങ്ങിൽ ബിഎംഎച്ച് ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് വാര്യർ, ഡീപ്ഇൻഫിനിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ രാമകൃഷ്ണ ബോയ, സഹസ്ഥാപകനും സിഒഒയുമായ പ്രശാന്തി എനുഗ, ബ്രിട്ടീഷ് ഹൈക്കമീഷൻ ഇന്ത്യ സൗത്ത് ഏഷ്യ ട്രേഡ് കൗൺസിലർ മാർക്ക് ബിസ്സൽ എന്നിവർ
കൊച്ചി
ക്ലിനിക്കൽ സേവനങ്ങളും ദൈനംദിനപ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ അത്യാധുനിക ഏകോപിത എഐ സംവിധാനം നടപ്പാക്കാനൊരുങ്ങി ബേബി മെമ്മോറിയൽ (ബിഎംഎച്ച്) ഗ്രൂപ്പ്.
കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒന്പത് ആശുപത്രികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്കായുള്ള എഐ ആപ്ലിക്കേഷനുകളെ ഏകോപിതസംവിധാനത്തിനുകീഴിൽ കൊണ്ടുവരും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഡീപ് ഇൻഫിനിറ്റി എഐ'യുമായി സഹകരിച്ചാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്.
യുകെ -ഇന്ത്യ ഡയഗ്നോസ്റ്റിക് കോഹോർട്ട് മിഷൻ 2026 പരിപാടിയിലാണ് സഹകരണം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവച്ചു. ബ്രിട്ടീഷ് ഹൈക്കമീഷൻ ഇന്ത്യ സൗത്ത് ഏഷ്യ ട്രേഡ് കൗൺസിലർ, മാർക്ക് ബിസ്സല്ലിന്റെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവച്ചത്.








0 comments