ad
Deshabhimani

ആശംസകളുമായി അസം സ്വദേശികള്‍

‘ഞങ്ങള്‍ക്കിന്ന് ബിഹു, നിങ്ങള്‍ക്ക് വിഷു’

പരമ്പരാഗത അസം വസ്ത്രങ്ങളിഞ്ഞ് ബിഹു ആഘോഷിക്കുന്ന മെനോക, സോനു, ആലു, സുമൈന, ഫുമേല, ആലു 
എന്നിവര്‍                                                                                                                                              ഫോട്ടോ: എ ആർ അരുണ്‍രാജ്

പരമ്പരാഗത അസം വസ്ത്രങ്ങളിഞ്ഞ് ബിഹു ആഘോഷിക്കുന്ന മെനോക, സോനു, ആലു, സുമൈന, ഫുമേല, ആലു 
എന്നിവര്‍ /ഫോട്ടോ: എ ആർ അരുണ്‍രാജ്

avatar
ആന്‍സ് ട്രീസ ജോസഫ്

Published on Apr 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം

അസമിന്റെ പരമ്പരാഗത വസ്ത്രമായ ധൊക്കോനയും അരോനയും ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് സുമൈനയും ഫുമേലയും. ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുക്കാനാണ്‌. കേരളത്തിലും ഞങ്ങള്‍ ബിഹു ആഘോഷിക്കുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ വീഡിയോകോളും വിളിച്ചു. കമലേശ്വരം ബലവാന്‍ നഗറിലെ വീടിനുമുന്നിലാണ് സുമൈനയുടെയും കൂട്ടുകാരുടെയും ഫോട്ടോഷൂട്ട്. അസമിലെ പുതുവത്സര ആഘോഷമായ രൊംഗാളി ബിഹുവിന്റെ ആഘോഷത്തിരക്കിലാണിവര്‍. "നാട്ടില്‍ എല്ലാവരും പുതിയ വസ്ത്രങ്ങളും പ്രത്യേക ഭക്ഷണവും പ്രാര്‍ഥനയുമെല്ലാമായി ആഘോഷിക്കും. ഇവിടെ അവധിയില്ലെങ്കിലും ഞങ്ങള്‍ക്കും ആഘോഷമാണ്. നിങ്ങള്‍ വിഷുവും തമിഴ്നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നത് പോലെയാണ് ഞങ്ങളുടെ ബിഹുവും'– സുഹൃദ്-വലയത്തിലെ ഫോട്ടോഗ്രാഫർ സോനു പറയുന്നു. കേരളത്തിലേക്ക് വന്നിട്ട് കുറച്ചുനാളേ ആയുള്ളൂ. ഇവിടെ നല്ല വരുമാനവും ജോലിയുമുണ്ട്. മികച്ച ജീവിത സാഹചര്യവുമാണ്. സഹിക്കാനാകാത്തത്‌ ഇവിടത്തെ ചൂടുമാത്രം. ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ മഴയാണ്– ആലുവിന്റെ വാക്കുകൾ. വിഷു ആഘോഷിക്കുന്ന മലയാളികൾക്ക്‌ "രൊംഗാളി ബൈശാകു ശുഭ്കാമ്നാ ഹേ' എന്ന്‌ ബിഹു ആശംസ നേരാനും മെനോകയും സോനുവും ആലുവും സുമൈനയും ഫുമേലയും ആലുവും മറന്നില്ല. അസമിലെ പുതുവത്സരദിനവും കാര്‍ഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷവുമാണ് രൊംഗാളി ബിഹു. ഒരാഴ്ച നീളുന്ന ആഘോഷമാണിത്. ഒക്ടോബറില്‍ ഞാറ് നടലിന്റെ ആഘോഷമായി കൊംഗാളി ബിഹുവും ജനുവരിയില്‍ കൊയ്ത്തുത്സവമായി ബൊഗാളി ബിഹുവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home