ad
Deshabhimani

പുകയില ഉൽപ്പന്ന വിൽപ്പന: വ്യാപാരി അറസ്‌റ്റിൽ

കൃഷ്ണപിള്ള

കൃഷ്ണപിള്ള

വെബ് ഡെസ്ക്

Published on Jun 29, 2026, 12:36 AM | 1 min read

വെള്ളറട

പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരി അറസ്‌റ്റിൽ. പനച്ചമൂട് ജങ്‌ഷന് സമീപം വ്യാപാരം നടത്തുന്ന കൃഷ്ണപിള്ള (72) യെയാണ് വെള്ളറട പൊലീസ്‌ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ശേഖരം കണ്ടെടുത്തു. മുന്പും പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും ഇയാളെ പിടികൂടിയിട്ടുണ്ട്‌. സിപിഒമാരായ ദീപു, അരവിന്ദ്, രാജ് മോഹൻ, അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home