രാസവള വിലവർധന പിൻവലിക്കണം

കേരള കർഷകസംഘം കുട്ടനാട് ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
രാസവള വിലവർധന അടിയന്തമായി പിൻവലിക്കണമെന്നും ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കേരള കർഷകസംഘം കുട്ടനാട് ഏരിയ സമ്മേളനം അവശ്യപ്പെട്ടു. രാമങ്കരിയിൽ വി എസ് അച്യുതാനന്ദൻ നഗറിൽ (രാമങ്കരി സർവീസ് സഹകരണബാങ്ക് ഹാൾ) ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി വി രാമഭദ്രൻ അധ്യക്ഷനായി. എസ് സുധിമോൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പ്രസാദ് ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ പി ജി അശോക്‌കുമാർ, കെ കെ അശോകൻ, ജി ഉണ്ണികൃഷ്‌ണൻ, ഏരിയ സെക്രട്ടറി സി പി ബ്രീവൻ, ജോസ് തോമസ്, എ ആർ രഞ്‌ജിത്ത്, എം വി പ്രിയ, ഡി സലിംകുമാർ, എസ് വിഷ്‌ണു, എ പി സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി വി രാമഭദ്രൻ (പ്രസിഡന്റ്) ആർ അനിൽകുമാർ, കെ പി ഷാജി, പി സി ഫ്രാൻസീസ്, ബിനോജ് കുര്യൻ (വൈസ്‌പ്രസിഡന്റ്) പ്രസാദ് ബാലകൃഷ്‌ണൻ (സെക്രട്ടറി) രതീഷ് പി ഉത്തമൻ, ജോജി എബ്രഹാം, ബിന്ദു ശ്രീകുമാർ (ജോയിന്റ് സെക്രട്ടറി), പി ജി അശോക്‌കുമാർ (ട്രഷറർ).










0 comments