ad
Deshabhimani

ഭിന്നശേഷിവകുപ്പ് രൂപീകരിക്കണം

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 02:37 AM | 1 min read

കണ്ണൂര്‍

ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ ഷിജു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി വി ഭാസ്‌കരന്‍ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ വി മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ വിജയൻ, എം എം സുരേന്ദ്രൻ, പി നിഷ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ഗിരീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടി‌ വി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്‌), എ ഷിജു (സെക്രട്ടറി), എൻ‌‌ ഉത്തമൻ , വി കെ രാജീവൻ, ലീലാമ്മ റോജി (വൈസ് പ്രസിഡന്റ്‌) , കെ ദേവദാസ്, എം എം സുരേന്ദ്രൻ, കെ ഉഷ (ജോ. സെക്രട്ടറി), കെ ശശിധരൻ (ട്രഷറര്‍)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home