ad
Deshabhimani

പ്രതിഷേധം ശക്തം

യുവാവിനായുള്ള തിരച്ചിലിനിടെ ഉദ്ഘാടന മാമാങ്കം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 01:38 AM | 1 min read

മുക്കം

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ യുവാവിനെ കണ്ടെത്താൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയുടെ തൊട്ടുതാഴെ ആഘോഷമായി സ്വകാര്യ കയാക്കിങ്- റാഫ്റ്റിങ് ഉദ്ഘാടനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌. ഒരുവശത്ത്‌ യുവാവിന്റെ ജീവനായി പരിശ്രമം നടക്കുന്പോൾ ഒ‍ൗചിത്യമോ ഉത്തരവാദിത്വബോധമോ ഇല്ലാതെ പ്രസിഡന്റ്‌ മില്ലി മോഹൻ ഉദ്‌ഘാടന മാമാങ്കം നടത്തിയതിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

ഇരുവഴിഞ്ഞി പുഴയിൽ കഴിഞ്ഞദിവസം രണ്ട് കർണാടക സ്വദേശികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ്‌ യുവാവ്‌ ഒഴുക്കിൽപ്പെട്ടത്‌. അടുത്ത മാസം 30ന് തുടങ്ങുന്ന അന്താരാഷ്ട്ര കയാക്കിങ് മേളയുടെ ഭാഗമായി ഒരുസ്വകാര്യ സംഘടന സംഘടിപ്പിച്ച റാഫ്റ്റിങ്ങിന്റെ ഉദ്ഘാടനമാണ് ഞായറാഴ്‌ച രാവിലെ പുഴയിൽ നടന്നത്. ഒരുജീവനുവേണ്ടി നാടൊന്നാകെ കാത്തിരിക്കുമ്പോൾ റാഫ്റ്റിങ്‌ ഉദ്ഘാടനം മാറ്റിവച്ചാൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിനെതിരെ യുഡിഎഫിൽത്തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്. അനൗചിത്യം മനസ്സിലാക്കി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗം ബോസ് ജേക്കബും പരിപാടി ബഹിഷ്‌കരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home