ടി ശിവദാസമേനോനെ അനുസ്‌മരിച്ചു

ടി ശിവദാസമേനോൻ അനുസ്‌മരണയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു
മണ്ണാർക്കാട്
സിഐടിയു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റി സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോനെ അനുസ്‌മരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. ശിവദാസമേനോനെ പോലുള്ള ആളുകൾ പുതുതലമുറയ്‌ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് എം കൃഷ്ണകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാർക്കാട്, കെ പ്രശോഭ്, പി ദാസൻ, കെ കുമാരൻ, കെ രുഗ്മിണി എന്നിവർ സംസാരിച്ചു.










0 comments