ad
Deshabhimani

യുവാവിനെ മർദിച്ച 3 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2026, 01:50 AM | 1 min read

ചിറയിൻകീഴ് ​

വീട്ടിൽക്കയറി യുവാവിനെ മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. മണമ്പൂർ മടവിളാകം റോസ് ലാൻഡിൽ ജെയിംസ് ഉണ്ണി (36), മണമ്പൂർ കാവുവിള പുത്തൻവീട്ടിൽ ലിജു (28), കടയ്ക്കാവൂർ പെരുംകുളം പാറയിൽ കടവ് പനക്കാട്ടുകോണം കുന്നിൽ വീട്ടിൽ ഷിബു (40) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കല്ലമ്പലം കരവാരം പുതുശേരിമുക്ക് ബൈത്തുൽഹംദ് വീട്ടിൽ സുധീറിനാ (48)ണ് മർദനമേറ്റത്. സുധീറിന്റെ സുഹൃത്തിന്റെ വീടായ പാലാംകോണം സി വി ഹൗസിൽവച്ച് ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തെതുടർന്നാണ്‌ മർദനം. പട്ടികകൊണ്ട് സുധീറിന്റെ തലയ്ക്ക് അടിക്കുകയും ബിയർ കുപ്പികൊണ്ട് മുതുകിൽ കുത്തുകയുമായിരുന്നു. പരിക്കേറ്റ സുധീറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിൽ മാഹിൻ, ബി ജയപ്രസാദ്, സാബു, മെബിൻ, ജയശങ്കർ, നിസാമുദ്ദീൻ, അനന്തു, മനോജ്‌ എന്നിവരാണ്‌ വിവിധ സ്ഥലങ്ങളിൽനിന്ന്‌ പിടികൂടിയത്. ജെയിംസ് ഉണ്ണിക്ക് കടയ്ക്കാവൂർ, കല്ലമ്പലം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ കേസുകളുണ്ട്. കാപ്പ കേസിലും ഇയാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home