ad
Deshabhimani

കൃഷ്‌ണപിള്ള സ്‌മരണയിൽ നാട്‌

കെ കൃഷ്ണപിള്ള അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു

കെ കൃഷ്ണപിള്ള അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 02:41 AM | 1 min read

തിരുവനന്തപുരം

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാപക സെക്രട്ടറി പി കൃഷ്‌ണപിള്ളയുടെ 78–ാം ചരമവാർഷികം ജില്ലയിൽ വിപുലമായി ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ പാര്‍ടി ഓഫീസുകൾ അലങ്കരിക്കുകയും പതാക ഉയര്‍ത്തുകയും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്തു. മാനേജർ ഐ സെയ്‌ഫ്‌ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി അനിൽകുമാർ സംസാരിച്ചു. പാളയം ​സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ പി കൃഷ്ണപിള്ള ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ജെ പി ജഗദീഷ് ആധ്യക്ഷനായി. എ സമ്പത്ത്, കെ എൽ ജിജി, ആർ എസ് കിരൺദേവ് തുടങ്ങിയവർ സംസാരിച്ചു. അനുസ്‌മരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ജെ പി ജഗദീഷ് അധ്യക്ഷനായി. ഇ ജി മോഹനൻ, വി കെ പ്രശാന്ത്, ജി രാധാകൃഷ്ണൻ, ആർ എസ് കിരൺദേവ് തുടങ്ങിയവർ സംസാരിച്ചു. ചാല ചാല ഏരിയയിൽ സമുചിതമായി ആചരിച്ചു. ഏരിയയിൽ സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home