ad
Deshabhimani

ഓണം മിറാക്കിൾസ് എക്സ്പോയ്ക്ക്‌ തിരക്കേറുന്നു

ആനയറ വേൾഡ്‌ മാർക്കറ്റിലെ മെഗാ ഓണം മിറാക്കിൾസ് എക്സ്പോ കാർണിവലിൽനിന്ന്‌

ആനയറ വേൾഡ്‌ മാർക്കറ്റിലെ മെഗാ ഓണം മിറാക്കിൾസ് എക്സ്പോ കാർണിവലിൽനിന്ന്‌

വെബ് ഡെസ്ക്

Published on Aug 20, 2026, 02:34 AM | 1 min read

തിരുവനന്തപുരം

തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും ചേർന്ന്‌ ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മെഗാ ഓണം മിറാക്കിൾസ് എക്സ്പോ കാർണിവലിന് തിരക്കേറുന്നു. ദുബായ് മിറാക്കിൾ ഗാർഡൻ, പക്ഷികളുടെ ഏവിയറി, മെർമെയ്ഡ് ഷോ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്‌മെന്റ്‌ റൈഡുകൾ, ഓണം മെഗാ പ്രദർശന- വിപണനമേള, മലബാർ ഭക്ഷ്യമേള, ഓട്ടോമൊബൈൽ എക്സ്പോ തുടങ്ങിയവയുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്നതും ഓണാഘോഷങ്ങൾക്ക് കൂടുതൽ വൈവിധ്യമേകുന്നതുമായ കാർണിവൽ സെപ്‌തംബർ ആറുവരെയാണ്. പ്രദർശനത്തിന്റെ മികച്ച റീലുകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കും മേളയിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങൾ. ദിവസവും പകൽ രണ്ടുമുതൽ രാത്രി പത്തുവരെയാണ്‌ പ്രദർശനം. ഓണാവധി ദിവസങ്ങളിൽ പകൽ 11 മുതൽ പ്രവേശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home