ബൈക്കിലെത്തി മാല മോഷ്ടിച്ചവർ അറസ്റ്റില്‍

വെഞ്ഞാറമൂട്
ബൈക്കിലെത്തി വീട്ടമ്മയുടെ 1.75 പവന്‍ മാല മോഷ്ടിച്ചവർ അറസ്‌റ്റിൽ. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തൊഴുക്കല്‍ തൈത്തോട്ടം സാജന്‍ നിവാസില്‍ സാജന്‍ (29), കാരേറ്റ് പുളിമാത്ത് മാടന്‍വിള വീട്ടില്‍ സിനു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്‌തു. മുദാക്കല്‍ പൊയ്കമുക്ക് ലക്ഷംവിള ആഞ്ജനേയത്തില്‍ പ്രശോഭനയുടെ മാലയാണ് ബുധനാഴ്ച ആനാകുടി പോസ്‌റ്റോഫീസിന് സമീപം വച്ച് കവർന്നത്. പോസ്‌റ്റോഫീസില്‍നിന്ന് മടങ്ങുകയായിരുന്ന പ്രശോഭനയോട് ബൈക്കിലെത്തി വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിക്കുകയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്ഒ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സാജനെ നെയ്യാറ്റിന്‍കരയില്‍നിന്നും സിനുവിനെ ആലംകോട് വഞ്ചിയൂരില്‍നിന്നും പിടികൂടിയത്. നെയ്യാറ്റിന്‍കര സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമമടക്കം അനവധി കേസുകളിലെ പ്രതിയാണ് സാജന്‍. കാപ്പ കേസിൽ ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജയിലില്‍വച്ചാണ് സിനുവുമായി പരിചയത്തിലായത്. അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ എസ് ഷെമീര്‍, പി അംബരീഷ്, എം എ ഷാജി, എഎസ്ഐ എസ് ബിജു, നജിംഷാ, അനൂപ്, സിയാസ്, അഭിജിത്ത്, അനീഷ്, നംഷീര്‍ എന്നിവരുമുണ്ടായിരുന്നു.











0 comments