ചെമ്പൂര് പാടശേഖരത്തിൽ നടീൽ ഉത്സവം

മുദാക്കൽ ചെമ്പൂര് പാടശേഖരത്തിലെ നടീൽ ഉത്സവത്തിൽനിന്ന്
ആറ്റിങ്ങൽ
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതൻ, മുദാക്കൽ കൃഷിഭവൻ, ചെമ്പൂർ കുളത്തുങ്കര പാടശേഖര സമിതി എന്നിവ ചേർന്ന് ചെമ്പൂര് കുളത്തുങ്കര ക്ഷേത്രമൈതാനിയിൽ ഞാറുനടീൽ ഉത്സവം നടന്നു. രമ്യ ഹരിദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ജഗദേവൻ അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി മുഖ്യാതിഥിയായി. ഐസിഎആർ മിത്രനികേതൻ സയന്റിസ്റ്റ് ചിത്ര പദ്ധതി വിശദീകരിച്ചു. ‘ചെമ്പൂപ്പാടം ബ്രാൻഡ്' കുത്തരിയുടെ ആദ്യ വിൽപ്പന നടന്നു. കുളത്തുങ്കര പാടശേഖര സമിതിയുടെ ആറ് ഹെക്ടറിൽ നൂതന നടീൽരീതി കർഷകർക്ക് പരിചയപ്പെടുത്തി. സെക്രട്ടറി ദീപു, ജി ചിത്ര തുടങ്ങിയവർ സംസാരിച്ചു.











0 comments