print edition എഴുതി കുടുങ്ങി കുഞ്ഞാലിക്കുട്ടി; കേരളം എന്ന് എഴുതിയപ്പോള്‍ സ്‌പെല്ലിങ് പിഴച്ചു; ട്രോള്‍

വീഡിയോയിൽനിന്ന്
കൊച്ചി: കേരളം എന്നെഴുതുന്പോൾ സ്‌പെല്ലിങ് തെറ്റിച്ച ഐടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് സമൂഹമാധ്യമത്തിൽ ട്രോൾ പൊങ്കാല. കളമശേരി കിൻഫ്ര ഹൈടെക്കിൽ എഐ സാക്ഷരതയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനത്തിലാണ് മന്ത്രിക്ക് സ്‌പെല്ലിങ് പിഴച്ചത്.
‘കേരളം ലെറ്റ് അസ് ടോക്ക് എഐ’ എന്ന സമ്മേളന മുദ്രാവാക്യം വേദിയിൽ സ്ഥാപിച്ച ബോർഡിലേക്ക് പകർത്തിയെഴുതിയതാണ് കുഞ്ഞാലിക്കുട്ടി. കെ എന്ന ഇംഗ്ലീഷ് അക്ഷരത്തിനുശേഷം എന്തെഴുതണമെന്ന് ആലോചിച്ചുനിന്ന മന്ത്രി സമീപത്ത് നിൽക്കുന്നവരോട് സംശയം ചോദിക്കുന്നത് വീഡിയോദൃശ്യങ്ങളിൽ കാണാം. തുടർന്ന് ‘ഇ’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം ‘ഒ’യും ‘എ’യും എഴുതിയശേഷം തുടർന്നുള്ള ഭാഗം തെറ്റിക്കാതെ എഴുതി.
ഇതിനെല്ലാം സാക്ഷിയായ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മന്ത്രിയെ തിരുത്തിയില്ല. പകരം കരഘോഷം മുഴക്കി പ്രോത്സാഹിപ്പിച്ചു. സമൂഹമാധ്യമത്തിൽ വൈറലാണ് വീഡിയോ.











0 comments