ad
Deshabhimani

print edition സിജെപിക്കും വാങ്‌ചുക്കിനും 
ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

DYFI Leaders with CJp

സോനം വാങ്‌ചുക്കിനും സിജെപിക്കും ഐക്യദാർഢ്യമറിയിച്ച്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ 
എ എ റഹിം എംപിയും ട്രഷറർ സഞ്ജീവ്‌ കുമാറും ഡൽഹി ജന്തർമന്തറിൽ എത്തിയപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Jul 04, 2026, 02:31 AM | 1 min read

ന്യ‍ൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്കിനും പ്രതിഷേധിക്കുന്ന കോക്രോച്ച്‌ ജനതാ പാർടിക്കും ഐക്യദാർഢ്യമറിയിച്ച്‌ ഡിവൈഎഫ്‌ഐ. അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി, ട്രഷറർ സഞ്ജീവ്‌ കുമാർ എന്നിവരാണ്‌ ഡൽഹി ജന്തർമന്തറിലെത്തി സമരത്തിന്‌ ഐക്യദാർഢ്യമറിയിച്ചത്‌.


സിജെപി സ്ഥാപകൻ അഭിജീത്ത്‌ ദീപ്‌കെയ്‌ക്കും വക്താവ്‌ സ‍ൗരവ്‌ ദാസിനും ഡിവൈഎഫ്‌ഐ നേതാക്കൾ ഭഗത്‌ സിങ്ങിന്റെ ചിത്രം കൈമാറി. നിരാഹാരമവസാനിപ്പിക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും എ എ റഹീം പറഞ്ഞു.


പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ജന്തർമന്തറിൽ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടു. സോനം വാങ്‌ചുക്കും വിദ്യാർഥികളും ആരംഭിച്ച നിരാഹാര സമരം ആറ്‌ ദിവസവും പിന്നിട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home