യുവതിയെ സ്കൂട്ടറില്‍നിന്ന് തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്ന കേസ്: അന്വേഷണം ഉൗര്‍ജിതം

കാഞ്ഞങ്ങാട്
യുവതിയെ സ്കൂട്ടറില്‍നിന്ന് തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. മാവുങ്കാല്‍ നെല്ലിത്തറ പുലയനടുക്കത്തെ രവീന്ദ്രന്റെ ഭാര്യ കെ സിന്ധു(45)വിന്റെ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിത്തറയില്‍വച്ച് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തത്. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ സിന്ധു കാഞ്ഞങ്ങാട്ടുനിന്നും സാധനങ്ങള്‍ വാങ്ങി സ്കൂട്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. വെളുത്ത സ്കൂട്ടിയില്‍ വന്ന രണ്ടുപേര്‍ സിന്ധു സഞ്ചരിച്ച ഇരുചക്രവാഹനത്തിന് കുറുകെയിടുകയും തുടര്‍ന്ന് തള്ളിവീഴ്ത്തുകയുമായിരുന്നു. സ്കൂട്ടര്‍ സഹിതം യുവതി മറിഞ്ഞുവീണപ്പോള്‍ പിന്നിലിരുന്നയാള്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന മൂന്ന് പവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തളിപ്പറന്പ് ചിറവക്കില്‍ ഉമാദേവിയുടെ സ്വര്‍ണമാല കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ തട്ടിയെടുത്തിരുന്നു. രണ്ടിടങ്ങളിലും മോഷ്ടാക്കളെത്തിയ സ്കൂട്ടി വെളുത്ത നിറത്തിലുള്ളതാണ്. രണ്ട് സംഭവങ്ങള്‍ക്ക്പിന്നിലും ഒരേ പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.











0 comments